താനൂര്‍ :മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. നന്നമ്പ്ര ജിഎല്‍പി സ്‌കൂളിന് സമീപം മണ്ണുങ്ങല്‍ സമീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
രാവിലെ ഉറക്കമുണര്‍ന്നെത്തിയ വീട്ടുകാര്‍ കണ്ടത് കിണര്‍ താഴ്ന്ന നിലയിലായിരുന്നു. കിണറിന്റെ അടി ഭാഗം നേരത്തെ തകര്‍ച്ചയുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
വീടിനോട് ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇടിഞ്ഞുതാണ കിണര്‍ വീട്ടുകാര്‍ മണ്ണിട്ട് നികത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




