വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍

മലപ്പുറത്ത് നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍. വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലയില്‍ കൂടുന്നുവന്ന് വനിത കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്നങ്ങള്‍ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നില്‍ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയില്‍ വിവാഹ പൂര്‍വ്വ കണ്‍സിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്കും കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടിനായി 10 പരാതികള്‍ കൈമാറി. ശേഷിക്കുന്ന 23 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായും അദാലത്തില്‍ കമ്മീഷന് മുമ്പിലെത്തിയത്. ഇതില്‍ കമ്മീഷന്റെ പരിഗണനയില്‍ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗണ്‍സിലിങ്, നിയമോപദേശം എന്നിവ നല്‍കിയതായി കമ്മീഷന്‍ അംഗം അറിയിച്ചു. അദാലത്തില്‍ അഭിഭാഷകരായ ബീന കരുവാത്ത്. സുകൃത കുമാരി, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top