ഞാറ്റുവേല ചന്തയ്ക്ക് തുടക്കം

തിരുവാതിര ഞാറ്റുവേലയില്‍ ഉത്പാദനോപാദികള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. വള്ളിക്കുന്ന് അത്താണിക്കലില്‍ ജൂലൈ 30 വരെയാണ് ഞാറ്റുവേല ചന്ത നടക്കുന്നത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെറീന അസീബ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചന്തയില്‍ കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍ വിവിധ നഴ്സറികളുടെ സ്റ്റാളുകള്‍, വിവിധ തരം വിത്തുകള്‍, വളം, കാര്‍ഷിക ഉപകരണളുടെ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ രാധ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടാശ്ശേരി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൊക്കടവത്ത് ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ തങ്കപ്രഭ ടീച്ചര്‍, ആസിഫ് മഷ്ഹൂദ്, ടി.വി രാജന്‍, സന്തോഷ് കുമാര്‍ കണ്ണഞ്ചേരി, പാണ്ടി ഹസ്സന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു പുഴക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെറ്റിനറി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പൂക്കാട് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top