അടുത്തകാലത്ത് മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രമാണ് പ്രേമലു. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷയിലേക്ക് ഡബ്ബ് ചെയ്തും ഇറക്കിയിരുന്നു. സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ പന്ത്രണ്ടിനായിരിക്കും നസ്‌ലെന്റെ പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രം ഏപ്രില്‍ 12ന് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും.
കേരളത്തിന് പുറമേ ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് ഡബ്ബും റിലീസായി. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് തെലുങ്ക് റൈറ്റ്സ് നേടിയത്. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കിലും ഹിറ്റായി.
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നസ്‌ലിനും മമിതയയ്ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്.
ആഗോളതലത്തില്‍ പ്രേമലുവിന് ആകെ 130 കോടിയില്‍ അധികം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിറഞ്ഞ ചിരി സമ്മാനിച്ച ഒരു ചിത്രമായിട്ടാണ് പ്രേമലുവിനെ മിക്ക പ്രേക്ഷകരും വിലയിരുത്തുന്നത്. ഒടിടി റിലീസും പ്രഖ്യാപിച്ചുവെങ്കിലും പ്രേമലുവിന് തിയറ്ററില്‍ സ്വീകാര്യത നിലവിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




