പട്ടാമ്പിയില്‍ പുരുഷനും സ്ത്രീയും തീവണ്ടി തട്ടി മരിച്ച നിലയില്‍

പട്ടാമ്പി കാരക്കാട് റെയില്‍വേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും ട്രെയിനു മുന്നില്‍ ചാടി മരിച്ചു. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു. ബംഗാള്‍ ജല്‍പൈഗുരി കാതംബരി ദക്ഷിണ്‍ ഹന്‍സ് ഹല്ലി സ്വദേശിയായ സുലൈ സര്‍ക്കാറിന്റെ മകന്‍ പ്രദീപ് സര്‍ക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിന്‍ റോയിയുടെ മകള്‍ ബിനോതി റോയിയുമാണ് മരിച്ചത്.

പട്ടാമ്പി കീഴായൂര്‍ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് തട്ടിയാണ് ഇവര്‍ മരിച്ചത്. ജീവനൊടുക്കാന്‍ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുതദേഹങ്ങള്‍ പട്ടാമ്പി ഗവ. ആശുപത്രിയിലേക്കു മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top