പ്രവാസികളെ വെട്ടിലാക്കിയ ഇസിഎന്‍ആര്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ദില്ലി: പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഇസിഎന്‍ആര്‍ രജിസ്‌ട്രേഷന്‍ താക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ചയിലാണ് ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഇന്ത്യയില്‍ പോയി മടങ്ങിയെത്തുന്നവര്‍ 21 ദിവസത്തിന് മുന്‍പ് മുതല്‍ 24 മണിക്കൂറിനുള്ളില്‍ വരെയായിരുന്നു രജിസ്‌ട്രേഷന്‍ നടത്തേണ്ട സമയം. ഇതാണ് ഇപ്പോള്‍ നിര്‍ബന്ധമില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ വിവധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്.

ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍,മലേഷ്യ,ഇറാഖ്, ജോര്‍ദാന്‍,തായ്‌ലമന്റ്, യെമന്‍,ലിബിയ, ഇന്തോനേഷ്യ, സുഡാന്‍,അഫ്ഗാനിസ്ഥാന്‍, സൗത്ത് സുഡാന്‍, ലബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് ഇ രജിസ്‌ട്രേഷന്‍ ആവശ്യം.

Related Articles