സല്‍വ റോഡില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ദോഹ: സല്‍വ റോഡില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗനിയന്ത്രണം. അല്‍ സൈലിയ ഇന്റര്‍ചേഞ്ച്(എക്‌സിറ്റ് 17)മുതല്‍ മിസൈദ് ഇന്റര്‍ചേഞ്ച് (എക്‌സിറ്റ് 24)വരെയുള്ള 1.3 കി.മി ദൂരത്ത് വരെയാണ് ഡിസംബര്‍ 2 വരെ അഷ്ഗാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സല്‍വ റോഡില്‍ ഇരുവശത്തുമായി നാലുവരികളിലാണ് നിയന്ത്രണം . അബു സംറയിലേക്കുള്ള വാഹനങ്ങള്‍ 17 ാം നമ്പര്‍ എക്‌സിറ്റില്‍ നിന്നു കിഴക്കുഭാഗത്തുള്ള പാതയിലൂടെ 24 ാം എക്‌സിറ്റിലെത്തി സല്‍വ റോഡില്‍ തിരികെ പ്രവേശിച്ച് വേണം യാത്ര തുടരാന്‍. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള 1.3 കിലോമീറ്റര്‍ ദൂരത്ത് ഇടത്തേക്ക് തിരിയാന്‍ കഴിയില്ല.

പരമാവധി വേഗത 80 നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles