‘നരി’ മീന്‍…ഒന്നിന് ആറായിരം…തൂക്കം 15 കിലോ

തേഞ്ഞിപ്പലം: വലയില്‍ കുടുങ്ങിയ ഭീമന്‍മത്സ്യത്തെ കണ്ട് വലയെറിഞ്ഞ യുവാക്കള്‍ ഞെട്ടി. കഴിഞ്ഞദിവസം കടലുണ്ടിപ്പുഴയില്‍ ഇരുമ്പോത്തിങ്ങല്‍ കടവില്‍ മത്സ്യബന്ധനത്തിനിറങ്ങിയ യുവാക്കള്‍ക്കാണ് കോര ഇനത്തില്‍പ്പെട്ട നരിമീന്‍ എന്ന ഭീമന്‍ മത്സ്യത്തെ ലഭിച്ചത്.

പ്രദേശവാസികളായ ശാഫി,കുട്ടന്‍, അദുല്‍ എന്നിവര്‍ക്കാണ് ഭീമന്‍ മത്സ്യത്തെ ലഭിച്ചത്.

മത്സ്യത്തിന് 15 കിലോ തൂക്കമുണ്ട്. ഫോറോക്കില്‍ നിന്ന് എത്തിയ കച്ചവടക്കാര്‍ക്ക് ആറായിരം രൂപയ്ക്കാണ് മത്സ്യം വില്‍പ്പന നടത്തിയത്.

ആദ്യമായാണ് ഈ ഭാഗത്തുനിന്ന് ഇത്രയും വലിയ മത്സ്യം ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles