ഹൈദരബാദ്: ഹൈദരബാദ് ബ്രഹ്മോസ് ഏറോസ്‌പേസിലെ ചീഫ് ജനറല്‍ മാനേജര്‍ പ്രസാദ് കൃഷ്ണന്‍ ഏപ്രില്‍ മുപ്പതിനു വിരമിക്കുന്നു. രണ്ടു ദശകത്തോളം ഇവിടെ സേവനം അനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.
ഗോദ്‌റെജ് (Godrej), വിപ്‌റോ (Wipro), പൂനയിലെ സിഡാക് (C-DAC), അയൂക്ക (IUCAA), ആറൈ (ARAI) എന്നീ സ്ഥാപനങ്ങളിലും ഇതിനുമുന്‍പ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി സ്വദേശിയായ പ്രസാദ് കൃഷ്ണന്‍ പരേതരായ ഹെഡ് മാസ്റ്റര്‍ വി. എസ്. കൃഷ്ണന്‍, വസന്ത എന്നിവരുടെ മകനാണ്. പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂള്‍, അരിയല്ലൂര്‍ എംവിഎച്എസ് പൂര്‍വ വിദ്യാര്‍ഥി ആണ്. കേന്ദ്ര വാണിജ്യ മന്ത്രി കാര്യാലയത്തിന്റെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.




