പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കി

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു പിപി ദിവ്യയെ നീക്കി. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സിപിഎം നടപടി. പിന്നാലെ സ്ഥാനം രാജി വച്ചതായി പിപി ദിവ്യ കത്തിലൂടെ വ്യക്തമാക്കി. ഈ കത്ത് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന ശേഷം ആദ്യമായാണ് അവരുടെ പ്രതികരണം വരുന്നത്.

പരിയാരം ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കെകെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പ്രസിഡന്റ് . ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് നടപടി തീരുമാനിച്ചത്. യോഗത്തില്‍ ഒരാള്‍ പോലും ദിവ്യയെ പിന്തുണച്ചില്ല. വിഷയത്തില്‍ ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തി.

ദിവ്യ പോസ്റ്റ് ചെയ്ത രാജി കത്തില്‍ നിന്ന്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒവിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരി വയ്ക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നു മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ സ്ഥാനം രാജി വയ്ക്കുന്നു. രാജി ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top