സ്വകാര്യ വഴികള്‍ക്ക് കുറുകെ വൈദ്യുതലൈന്‍ വലിക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ച രേഖ സൂക്ഷിക്കണം: വിവരാവകാശ കമ്മിഷന്‍

കോഴിക്കോട്:സ്വകാര്യ വ്യക്തികളുടെ നടവഴികള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈന്‍ വലിക്കുമ്പോള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതിന്റെ രേഖകള്‍ ഫയലില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോഡ് മാനേജിംഗ് ഡയറക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

കോഴിക്കോട് കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പി.ദീപ്തി രാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗില്‍ തീര്‍പ്പാക്കവേ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതി തേടാതെ ലൈന്‍ വലിച്ചത് സംബന്ധിച്ച് ദീപ്തി രാജിന്റെ പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തി മാര്‍ച്ച് 31നകം കമ്മീഷന് രേഖ ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു.

സിറ്റിംഗില്‍ 18 രണ്ടാം അപ്പീല്‍ പരാതികള്‍ കമ്മിഷന്‍ തീര്‍പ്പാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top