HIGHLIGHTS : LED bulb manufacturing training was imparted at AMUP School, Parapanangadi Ullanam
പരപ്പനങ്ങാടി: ഉള്ളണം എ എം യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ സ്വയം തൊഴിലിന് പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി.
അറുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടില്‍ പരിശീലനം നല്‍കിയത്. പുതിയ എല്‍ഇഡി ബള്‍ബ് നിര്‍മ്മിക്കുവാനും കേടായ ബള്‍ബുകള്‍ നന്നാക്കി വീണ്ടും ഉപയോഗിക്കുവാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കി. വീടുകളില്‍ പ്രവര്‍ത്തനരഹിതമായ ബള്‍ബുകള്‍ പ്രവര്‍ത്തിപ്പിച്ച് ഇ- വേസ്റ്റ് നിര്‍മാര്‍ജനവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പരിപാടി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മെറീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അന്‍വര്‍ പി ഓ അധ്യക്ഷതവഹിച്ചു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ പി സാബിര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ അബ്ദുല്‍ കരീം അധ്യാപകരായ എസ് ആര്‍ ജി കണ്‍വീനര്‍മാരായ രാജീവ് , സമീറ , സ്റ്റാഫ് സെക്രട്ടറി നാസര്‍ , പ്രോഗ്രാം കോഡിനേറ്റര്‍ അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു