HIGHLIGHTS : Calicut University News; Exam Application
എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2022 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ. അഫ്സലുല്‍ ഉലമ, ഫിലോസഫി (കോര്‍ കോഴ്സ് മാത്രം) വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ 13-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.

പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 13-ന് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കും.