Section

malabari-logo-mobile

ഇന്ധന സെസ് കുറയ്ക്കില്ല;സര്‍ക്കാറിന് കൃത്യമായ ലക്ഷ്യബോധമുണ്ട് ;ധനമന്ത്രി

HIGHLIGHTS : In response to the state budget debate, Finance Minister KN Balagopal said that the increased tax proposals will not be reduced and the current act...

തിരുവനന്തപുരം : വര്‍ദ്ധിപ്പിച്ച നികുതിനിര്‍ദേശങ്ങള്‍ കുറയ്ക്കില്ലെന്നും നിലവിലെ നടപടി പ്രതിസന്ധി മറികടക്കാന്‍ ആണെന്നും സംസ്ഥാന ബജറ്റ് ചര്‍ച്ചയില്‍ മറുപടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നികുതിഭാരം ഇല്ലെന്നും പെട്രോള്‍ ഡീസല്‍ നികുതി വര്‍ധനവില്‍ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി .ബജറ്റിന് ലക്ഷ്യബോധമില്ലെന്ന വാദം തള്ളി .സര്‍ക്കാറിന് കൃത്യമായ ലക്ഷ്യബോധം ഉണ്ടെന്നും നിയമസഭയില്‍ മറുപടിയായി അദേഹം പറഞ്ഞു. ബജറ്റിനോടുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം ആണുള്ളത് .കോണ്‍ഗ്രസിന്റെ ആത്മാവ് നഷ്ടപ്പെട്ട് പോയെന്നും ജനങ്ങള്‍ക്ക് ഗുണം ചെയ്യണമെന്നുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളതെന്നും പറഞ്ഞു .

sameeksha-malabarinews

സര്‍ക്കാറിന് ധൂര്‍ത്ത് ഇല്ല. വിദേശയാത്രകളും ധൂര്‍ത്തല്ലെന്നും ചെലവ് ചുരുക്കല്‍ ശാസ്ത്രീയ കാഴ്ചപ്പാടാണുള്ളതെന്നും മന്ത്രി. ബജറ്റിലെ നിര്‍ദേശങ്ങള്‍ ഭാവിയിലേക്കുള്ളതാണ്. ഇന്ധന സെസ് ഒരുരൂപ കുറയ്ക്കുമെന്ന് വാര്‍ത്ത കണ്ടാണ് സമരം ചെയ്യുന്നതെന്നും സര്‍ക്കാറിന് അഹങ്കാരമില്ല എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളതെന്നും ധനമന്ത്രി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!