തൊഴിലവസരങ്ങള്‍

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ ‘ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് കേരള’  തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ www.civilsupplieskerala.gov.in  എന്ന വെബ്‌സെറ്റില്‍ ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13.

ജെ.പി.എച്ച്.എന്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  പ്രതിമാസം 22200 രൂപയാണ് ശമ്പളം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം ഫെബ്രുവരി 16 ന് രാവിലെ 11 ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവണം.   ഫോണ്‍: 9847495311.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. http://mallapram.kvs.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 മുതല്‍ 19 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മേല്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top