HIGHLIGHTS : Central Animal Welfare Department to observe Valentine's Day as 'Cow Hug Day'
ദില്ലി: വരുന്ന ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍ പശു ആലിംഗന ദിന(കൗ ഹഗ് ഡേ)മായി ആചരിക്കണമെന്ന് കേന്ദ്രമൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം.
ജങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്‌നേഹം വളര്‍ത്തുക എന്ന ഉദേശത്തോടെയാണ് ഇങ്ങനെ ഒരു തീരുമാനം എന്നാണ് വിശദീകരണം. പശു ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ബോര്‍ഡ് അറിയിച്ചു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും , കന്നുകാലി
സമ്പത്തിനെയും ജൈവവൈധ്യത്തേയും പ്രതിനിധീകരിക്കുന്നതും പശുവാണ്. എന്നും ബോര്‍ഡ് പറയുന്നു.

പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പതിയെ നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്ന് അകലുകയാണ്. യോഗ ഡേ ആചരിക്കുന്നതുപോലെ കൗ ഹഗ് ഡേയും ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് മൃഗസംരക്ഷണ വകുപ്പ്.