നിയമസഭാ തിരഞ്ഞെടുപ്പ്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം തേടി
ചീഫ് സെക്രട്ടറി വി പി ജോയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.

മോഡല്‍ പരീക്ഷകള്‍ തിങ്കളാഴ്ച അവസാനിച്ചു. 17ന് ഇരു പരീക്ഷയും ആരംഭിക്കണം. നിലവില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്താനാണ് തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കും അതിന്റെ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും അധ്യാപകരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു. കൂടാതെ സംസ്ഥാനത്തെ 42 സ്‌കൂള്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കേണ്ട സ്ട്രോങ് റൂമുകളാണ്. ഇവിടെ പരീക്ഷ നടത്താനും മൂല്യനിര്‍ണയത്തിനും തടസ്സങ്ങളുണ്ട്. ചില കലക്ടര്‍മാര്‍ പരീക്ഷ മാറ്റി വയ്ക്കണമെന്ന് ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രധാന അധ്യാപക സംഘടനകളും ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചു.

എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിദ്യാഭ്യാസവകുപ്പിന് ലഭിച്ച നിവേദനങ്ങള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് മാത്രമേ ഇളവുകള്‍ തേടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാകൂ. സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് പരിഹാരം തേടി ചീഫ് സെക്രട്ടറി കമ്മിഷനെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top