സിവില്‍ സര്‍വീസസ് പ്രിലിമിനറി അപേക്ഷ 24 വരെ

തിരുവനന്തപുരം : സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24 വൈകിട്ട് 6 വരെ. പരീക്ഷ ജൂണ്‍ 27 ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ സെന്ററുകളുണ്ട്. കോയമ്പത്തുര്‍, പുതുച്ചേരി, ചെന്നെ തുടങ്ങിയവയും സെന്ററുകളാണ്.

ബിരുദമാണ് യോഗ്യത.

പ്രായപരിധി: 2021 ആഗസ്ത് ഒന്നിന് 21 – 31. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. ആറ് തവണ പരീക്ഷ എഴുതാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിനും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക്: www.upsc.gov.in

Share news
error: Content is protected !!
Scroll to Top