Section

malabari-logo-mobile

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നു മുതല്‍, മലപ്പുറം ജില്ലയില്‍ രണ്ടു വോട്ടെടുപ്പു കേന്ദ്രങ്ങള്‍

HIGHLIGHTS : Postal polling for people belonging to essential services category from today, two polling centers in the district

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ്  ഏപ്രില്‍ 20 മുതല്‍ നടക്കും. പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്‌കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററായി സജ്ജീകരിച്ചിട്ടുള്ളത്. 20, 21, 22 തിയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയത്ത് ഇവിടെയെത്തി വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.

sameeksha-malabarinews

പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യു, ജയില്‍ വകുപ്പ്, എക്‌സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യ സര്‍വ്വീസ് (എ.വി.ഇ.എസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോമിലൂടെ നേരത്തെ അപേക്ഷ നല്‍കിയ മേല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്താനാവുക.

ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് 23, 24 തിയതികളില്‍

തിരഞ്ഞെടുപ്പു ദിവസം മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ ഡ്യൂട്ടിയിലുള്ളവരും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവരുമായ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 23, 24 തീയതികളിലാണ് പോസ്റ്റല്‍ വോട്ടെടുപ്പ് നടക്കുക. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സജ്ജീകരിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയങ്ങളില്‍ എത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തേണ്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!