പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപനകരമായ മുദ്രാവാക്യം; രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ; ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കുട്ടിയെ പരിപാടിക്ക് കൊണ്ടുവന്ന രക്ഷിതാക്കള്‍ക്കെതിരെയും, സംഘാടകര്‍ക്കെതിരെയുമാണ് കേസ്,

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനും പ്രാഥമിക അന്വേഷണത്തിനും ശേഷമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്.

ആയിരങ്ങള്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ ഒരാളുടെ തോളത്തിരുന്ന് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവര്‍ അത് ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുയും അതിനെതിരെ രൂക്ഷമായ വിമര്‍ശനവും, പ്രതിഷേധവും ഉയരുകയും ചെയ്തിരുന്നു.

മെയ് 21ന് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജന മഹാസമ്മളനത്തിലാണ് സംഭവം നട
ന്നത്. കുട്ടി വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ഫ്രണ്ടിന്റെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top