താനൂര്‍ :ടൗണിലൂടെ യാത്രക്കാരുമായി ഇന്ന് 11.35 ന് താനൂര്‍ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൌസിന് മുന്നില്‍ ഓട്ടോ ഓടിച്ചുവരുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഒട്ടുംപുറം അലിയാര്‍ ജുമാ മസ്ജിദിന് സമീപം താമസക്കാരനായ ആണ്ടിക്കടവത്ത് ബീരാന്‍കുഞ്ഞിന്റെ മകന്‍ ഉസ്മാന്‍ (42) ആണ് മരിച്ചത്.
ഓട്ടോയില്‍ നിന്നും കുഴഞ്ഞ് താഴേക്ക് വീഴുകയും ഓട്ടോ നിയന്ത്രണം തെറ്റി എതിര്‍വശത്തുള്ള കൈവരിയില്‍ ചെന്നിടിക്കുകയും ചെയ്തു.യാത്രക്കാരിയായ
എളാരംകടപ്പുറം സ്വാദേശിനി ഒറ്റയില്‍ സുഹറ ഒപ്പമുണ്ടായിരുന്ന
ഫര്‍ഹാന്‍ എന്ന കുട്ടിക്കും നിസാരപരിക്കുപറ്റി. സംഭവ സമയത്ത് ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താനൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിജയകുമാര്‍ ഉടന്‍തന്നെ െ്രെഡവറേയും യാത്രക്കാരേയും മൂലക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉസ്മാന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് : ഇമ്പിച്ചി പാത്തു, ഭാര്യ: സൈബത്, മക്കള്‍ : ഇബ്രാഹിം കുട്ടി, കാജാ , മുഹമ്മദ് ഹാഷിം



