തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വൈലത്തൂര്‍ പറമ്പിന്‍ മുകളില്‍ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധന്റെ മകന്‍ വിജിത്ത് എന്ന കുട്ടന്‍(32)ആണ് മരിച്ചത്.
ഫെബ്രുവരി 9 ന് 5 മണിക്കാണ് ആണ് അപകടം നടന്നത്.അപകടത്തില്‍ അന്നെ ദിവസം തന്നെ തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പുതിക്കാട്ടില്‍ ഷിബുമരിച്ചിരുന്നു.4 പേര്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
മരിച്ച വിജിത്ത് ഓട്ടോയില്‍ ഷിബുവിന് കൂടെ ഉണ്ടായിരുന്ന ആളാണ്.ഇതോടെ അപകsത്തില്‍ മരണം രണ്ടായി.മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.വിജിത്തിന്റെ മൃതദേഹം തിരൂരങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. തിങ്കളാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
മാതാവ്: വിജയലക്ഷ്മി.
സഹോദരിമാര്‍: വിജിന, വിബിന.




