പാലക്കാട്: പാലക്കാട് ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറി. രാത്രിയില്‍ മലക്ക് മുകളില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ്
ലൈറ്റ് തെളിഞ്ഞതോടെയാാണ് ഇവിടെ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണോ എന്ന് സംശയമുയര്‍ന്നത്.
നാട്ടുകാരാണ് ആദ്യം ഫോറസ്റ്റ് ഉദ്യോഗ്‌സഥരെയും, പോലീസിനെയും വിവരമറിയിച്ചത്.
ലൈറ്റ് കണ്ട സ്ഥലത്തേക്ക് ഒരു സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോയതെന്ന് മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.
നിലവില്‍ ഒരു ലൈറ്റ് ആണ് മുകളില്‍ തെളിയുന്നത്.
താഴ്‌വരയിലെ ജനവാസമേഖലയിലെ ബേസ് ക്യാമ്പില്‍ നാട്ടുകാരും , വനംവകുപ്പ് ഉദ്യോഗസ്ഥരും, പോലീസും തമ്പടിച്ചിട്ടുണ്ട്.
മുകളിലേക്ക് കയറിയവര്‍ താഴേക്ക് ഇറങ്ങിയാല്‍ തന്നെ വിസ്തൃതമായ വനംമേഖല കടന്നുവേണം ജനവാസമേഖലയില്‍ എത്താന്‍. ഈ വനംമേഖലയില്‍ വന്യമൃഗങ്ങളുടെ വലിയ സാനിധ്യമുണ്ട്.




