Section

malabari-logo-mobile

കടലില്‍ വീണ കുട്ടിയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് പൊന്നാനി നഗരസഭയുടെ ആദരം

HIGHLIGHTS : പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കടലില്‍ അപകടത്തില്‍ പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് പൊന്നാനി നഗരസഭയുടെ ആദരം. പൊന്നാനി അലിയാര്‍ പള്ളിക്ക് സ...

പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കടലില്‍ അപകടത്തില്‍ പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് പൊന്നാനി നഗരസഭയുടെ ആദരം. പൊന്നാനി അലിയാര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഷാജി മൊയ്തു, റിയാസ് സലിം, റിയാസ് സിദ്ധീക്ക് എന്നിവരെയാണ് പൊന്നാനി നഗരസഭ ആദരിച്ചത്.

കഴിഞ്ഞ ദിവമായിരുന്നു പൊന്നാനി 48-ാം വാര്‍ഡില്‍ അലിയാര്‍ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലില്‍ അപകടത്തില്‍ പെട്ട കുട്ടിയെ കണ്ടത്. കടലോരത്തിരുന്ന മൂന്ന് യുവാക്കളും കടലില്‍ ചാടി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

sameeksha-malabarinews

പൊന്നാനി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അഭിനന്ദന യോഗത്തില്‍ യുവാക്കള്‍ക്ക് ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മൊമന്റോ കൈമാറി. ദുരന്ത നിവാരണത്തിന് പ്രാദേശിക സര്‍ക്കാറുകള്‍ ഏറെ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ യുവാക്കളുടെ ധീര പ്രവൃത്തി മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, എം. ആബിദ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!