പൊന്നാനിയിലെ പുലി വരുന്നേ പുലി….. സത്യമെന്ത്?

പൊന്നാനി :പൊന്നാനിയില്‍ കുറച്ചുദിവസമായി നേരമിരുട്ടിയാല്‍ ആളുകള്‍ വല്ലാതെ പുറത്തിറങ്ങുന്നില്ല. കാരണം കുറച്ചുദിവസമായി പൊന്നാനിയില്‍ പുലിയിറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ്.

ആദ്യദിവസങ്ങളില്‍ പുലിയെതിരഞ്ഞിറങ്ങിയ പോലീസ് ഇപ്പോ പുലിയെ കണ്ടവനെ തിരഞ്ഞു നടക്കുകയാണ്. ഇപ്പോ പോലീസിന് ഒരു കാര്യം ബോധ്യപ്പെട്ടു. പുലിയെ കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസമാണ് പുലിയെ കണ്ടവനെ കണ്ടെത്താനെന്ന്.

പൊന്നാനിയില്‍ ഹൈവേ കടന്നുപോകുന്ന തവനൂര്‍, മാത്തൂര്‍, നരിപറമ്പ്, കോട്ടത്തറ തുടങ്ങിയ പല ഭാഗങ്ങളിലാണ് പുലിയെ കണ്ടതായുള്ള വാര്‍ത്തകള്‍ പരക്കുന്നത്. ഈ ഭാഗത്ത് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ പുലിയെ കണ്ടെന്നു പറയുന്ന യാളെ കണ്ടെത്താന്‍ പോലീസിറങ്ങി. എന്നാല്‍ ഇതുവരെ പോലീസിന് ഇക്കാര്യത്തില്‍ ഒരു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

പുലിയുടെ കണ്ണ് മാത്രം കണ്ടവരുണ്ടെന്ന വാര്‍ത്തയും പരന്നിരുന്നു എ്ന്നാല്‍ ഇവരേയും പോലീസ് അന്വേഷിച്ചുവരുമ്പോള്‍ കാണാനില്ല.

പോലീസ് ആദ്യം കണ്ടുറുമ്പ്കാവിന് സമീപത്താണ് ഇത്തരത്തില്‍ തിരച്ചല്‍ നടത്തിയത്. എന്നാല്‍ പിന്നീട് മറ്റൊരിടത്തു പുലിയെ കണ്ടെന്നുള്ള വാര്‍ത്ത പ്രചരിച്ചു.

സോഷ്യല്‍ മീഡിയയും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇതു കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്തായാലും പുലിയില്ല എന്നുറപ്പിച്ച് രാത്രിയില്‍ പുറത്തിറങ്ങാനുള്ള ധൈര്യം ഈ പ്രദേശത്തുകാര്‍ക്കായിട്ടില്ലാ എന്നതാണ് സത്യം.

Related Articles