ദല്‍ഹിയില്‍ വന്‍ തീപിടുത്തം; 17പേര്‍ മരിച്ചു; തീപിടുത്തമുണ്ടായത് ഹോട്ടലില്‍; മരിച്ചവരില്‍ മലയാളിയും ഒരു കുഞ്ഞും

ദല്‍ഹി: ദല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ വന്‍ തിപിടുത്തം . തീപിടുത്തത്തില്‍ 17പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു .ഇന്ന് പുലര്‍ച്ചയൊടെയാണ് തീപിടുത്തം ഉണ്ടായതെന്ന് വാര്‍ത്ത എജന്‍സികള്‍ പറയുന്നു. രാവിലെ ഒരാള്‍ മാത്രം മരിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് 17 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു

മരിച്ചവരില്‍ മലയാളിയും ഒരു കുഞ്ഞും ഉള്‍പ്പെടും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീ(53)ആണ് മരിച്ചത്. ദില്ലിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു 13 അംഗ സംഘം.

നിലവില്‍ 66 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 10 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റി ലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീ അണച്ചെങ്കിലും സ്ഥിതി പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീപടരുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

പുക ശ്വസിച്ചും ശ്വാസംമുട്ടിയുമാണ് പലരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles