മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീലാണ് മരിച്ചത്. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റീല്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.

പരേതനായ നാരായണന്റെയും നാരായണി മണിയന്‍പാറയുടെയും മകനാണ്. ഭാര്യ:ഹേഷ്മ. സഹോദരങ്ങള്‍: അഭിലാഷ്, നിധീഷ്.

Related Articles