കുവൈത്തില്‍ വിവഹാ രേഖയില്ലാത്തവര്‍ സ്വദേശി മേഖലയില്‍ താമസിക്കേണ്ട

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി മേഖലയില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് താമസത്തിനുള്ള നിബന്ധനകള്‍ കടുപ്പിച്ച് അധികൃതര്‍. ഇനി മുതല്‍ വിദേശികള്‍ക്ക് സ്വദേശകള്‍ താമസിക്കുന്ന മേഖലയില്‍ താമസിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

സ്വദേശി മേഖലയില്‍ നിന്ന് വിദേശി ബാച്ചിലര്‍മാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ പുതയ തീരുമാനം. ഹാജരാക്കുന്ന വിവഹാസര്‍ട്ടിഫിക്കറ്റ് അതാത് എംബസികളില്‍ നിന്നോ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയതായിരിക്കണം.

ഇതിനുപുറമെ ഭാര്യമാരുടെ ഐഡി പ്രൂഫും നല്‍കണം. കൂടാതെ കെട്ടിടത്തിന്റെ പാസി നമ്പര്‍ ഉള്‍പ്പെടെ മേഖയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം. വിലാസമില്ലാതെ ഇവിടെ താമസിക്കുന്ന വിദേശികളായ ബാച്ചിലര്‍മാരുടെ താമസാനുമതി രേഖ പുതുക്കി നല്‍കരുതെന്നും മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ താമസാനുമതികാര്യ വിഭാഗത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
നിയമ ലംഘനം നടത്തി സ്വദേശി താമസ സ്ഥലത്ത് താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കണ്ടെത്തുന്നതിനും പുറത്താക്കാനും പ്രത്യേത സംഘത്തെ മുനിസിപ്പാലിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles