തേഞ്ഞിപ്പലത്ത് ഒമ്പതുകാരനെ പീഡിപ്പിച്ച കേസില്‍ 36 കാരിക്കെതിരെ കേസെടുത്തു

തേഞ്ഞിപ്പലം: ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരിക്കെതിരെ കേസെടുത്തു. സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കുട്ടി ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.ഇവരെത്തി മൊഴിയെടുത്ത ശേഷം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ഒരു വര്‍ഷത്തോളമായി യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ചൈല്‍ഡ് ലൈന്‍ ഉദ്യോഗ്സ്ഥര്‍ വ്യക്തമാക്കി. കുട്ടിയുടെ മാനസികാരോഗ്യത്തെയും ഇത് ബാധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് തേഞ്ഞപ്പലം പോലീസ് വ്യക്തമാക്കി. അതെസമയം സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ തമ്മില്‍ നിലവില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.

Related Articles