പൊന്നാനി താലൂക്ക് ആകെ കണ്ടൈന്‍മെന്റ് സോണാക്കി: ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

മലപ്പുറം എടപ്പാളില്‍ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരടക്കം 10 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്. പൊന്നാനി താലൂക്ക് മുഴവന്‍ കണ്ടൈന്‍മെന്റ് സോണാക്കി മാറ്റി. കോവഡ് വ്യാപനത്തിന്റെ സാധ്യത കണ്ട് മലപ്പുറം ജില്ലാഭരണകൂടമാണ് ഈ തീരുമാനമെടുത്തത്.

പൊന്നാനി നഗരസഭ, നന്നംമുക്ക്, വെളിയങ്കോട്, മാറഞ്ചേരി, വട്ടംകുളം, എടപ്പാള്‍, കാലടി, ആലംകോട്, തവനൂര്‍, പെരുമ്പടപ്പ് എന്നീ 9 പഞ്ചായത്തുകളാണ് പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അടിയന്തിരമായി 1500 പേരുടെ സ്രവ, രക്തസാമ്പിളുകള്‍ പരിശോധിക്കും, ഇതിനായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടുമെന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെടി ജലീല്‍ പറഞ്ഞു.

എടപ്പാളിലെ എടപ്പാള്‍ ആശുപത്രി, ശുകപുരം ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരടക്കമുള്ള അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി സന്ദര്‍ശിച്ചവര്‍ 21,000ത്തിലധികം വരുമെന്നാണ് സൂചന. ഇവരില്‍ നിന്നും റാന്‍ഡം പരിശോധന നടത്താനാണ് ഉദ്ദേശിക്കു്‌നനത്

Related Articles