ബ്ലാക്ക് മെയില്‍ തട്ടിപ്പ്‌കേസ് മുഖ്യപ്രതി ഹാരിസ് പിടിയില്‍: ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും

കൊച്ചി:  നടി ഷംന കാസിമിനെ ഇരയാക്കാന്‍ ശ്രമിച്ച ബ്ലാക്ക്‌മെയിലിങ്ങ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ഇയാള്‍ സിനിമാരംഗത്തെ ഹെയര്‍ഡ്രസ്സറാണ്. സിനമാരംഗത്തുള്ളവരുമായി ഇയാള്‍ക്ക് നല്ലബന്ധമാണ്. ഹാരിസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയില്‍ നിന്നും അല്‍പ്പസമയത്തിനുള്ളില്‍ മൊഴിയെടുക്കമെന്നാണ് സൂചന. വിശദാംശങ്ങള്‍ തേടാന്‍ നടനോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജാരാകാനാണ് ആവിശ്യപ്പെട്ടിട്ടുള്ളത്.

സ്വര്‍ണ്ണം കടത്താനായി ധര്‍മ്മജന് രണ്ട്‌കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഷംനയുടെ മൊഴിയും ഇന്നുതന്നെയെടുക്കുമെന്നാണ് സൂചന
ഇന്ന് അറസ്റ്റിലായ ഹാരിസിലൂടെയാണ് ഈ തട്ടിപ്പ് സംഘം സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട്

ഷംന കാസിമിന്റെ കേസിലെ പ്രതികളുടെ സ്വര്‍ണ്ണകടത്ത് ബന്ധവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണകടത്തിനായി പ്രതികള്‍ പല സിനിമാതാരങ്ങളെയും സമീപിച്ചതായി റിപ്പോര്‍ട്ട്.
ഈ കേസില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ഒരാള്‍ കോവിഡ് രോഗിയാണ്. മുഖ്യപ്രതികളെല്ലാം പിടിയിലായെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണ്ണകടത്ത് നടന്നിട്ടുണ്ടോയെന്ന് ഡിആര്‍ഐയും പരിശോധക്കും

Related Articles