
പൊന്നാനിയില്‍ ചമ്രവട്ടം ജംഗ്ഷനില്‍ സാധങ്ങള്‍ വാങ്ങി പണം നല്‍കാത്ത്ത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ ലഹരി സംഘം ആക്രമിച്ചു.കത്തി വീശി മര്‍ദ്ദിച്ച 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളത്ത് എംഡിഎംഎ യുമായി പിടിയില്‍ ആയ കര്‍മ റോഡില്‍ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24 ) , കുണ്ടുകടവില്‍ താമസിക്കുന്ന ചോലങ്ങാട്ട് അന്‍സാര്‍ (19) എന്നിവരെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുട്ടൂ പ്രതി ആയ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി..മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.നവനീത് സഹോദരന്‍ വിനായകന്‍ എന്നിവര്‍ പൊന്നാനിയിലും മറ്റും നിരവധി കേസുകളില്‍ പ്രതിയാണ് .
പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത്ത് എസ്.ഐ യാസിര്‍, ഹൈവേ പോലീസും ചേര്‍ന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




