പൊന്നാനിയില്‍ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു

പൊന്നാനി: പൊന്നാനിയില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പൊന്നാനിയിലെ വിനോദ സഞ്ചാര മേഖലയായ കര്‍മ്മറോഡിലാണ് അപകടം ഉണ്ടായത്. ഇതിലൂടെ സഞ്ചരിച്ച റിറ്റ്‌സ് കാര്‍ റോഡില്‍ നിന്ന് പുഴയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍പ്പെട്ടവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കാറിലുള്ളവരെല്ലാം സുരക്ഷിതരാണ്.ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം സംഭവിച്ചത്.

ടൂറിസത്തിന്റെ ഭാഗമായി ഈ റോഡിന്റെ പുഴയോര ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top