മകനെ സംരക്ഷിക്കില്ല;കോടിയേരി

തിരുവനന്തപുരം: മകന്‍ ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍. അത്തരം നടപടി താനോ പാര്‍ട്ടിയോ കൈകൊള്ളില്ല. ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ് അയാള്‍ കുടുംബമായാണ് താമസിക്കുന്നത്. നിരപരാതിത്വം തെളിയിക്കേണ്ടത് ബിനോയി ആണ്. സ്വന്തം ചെയ്തികളുടെ ഫലം വ്യ്ക്തികള്‍ തന്നെ അനുഭവിക്കണം. മക്കള്‍ വിദേശത്ത് പോയാല്‍ രക്ഷിതാക്കള്‍ക്ക് പിറകേ പോയി നോക്കാന്‍ ആവില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാവില്ലല്ലോ എന്നും കോടിയേരി പ്രതികരിച്ചു.

താന്‍ വഹിക്കുന്ന പദവിയും ചുമതലയും കുടുംബം ശ്രദ്ധിക്കണമായിരുന്നെന്നും ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ എന്നും അദേഹം പറഞ്ഞു.

ആരോപണത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കട്ടേയെന്നും താനോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും അദേഹം പറഞ്ഞു . താനിപ്പോള്‍ ആശുപത്രിയില്‍ ആയുര്‍വേദചികിത്സയിലാണെന്നും തന്നെ കാണാന്‍ മകന്‍ വന്നിരുന്നെന്നും എന്നാല്‍ ബിനോയ് ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയല്ല. ആരോപണ മുന്നയിച്ച സ്ത്രീയുമായി താനിതുവരെ സംസാരിച്ചിട്ടില്ലെന്നു കോടിയേരി . ബിനോയ്‌ക്കെതിരെ അന്ധേരി പോലീസ് ലൈംഗീക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് കോടിയേരി
തിരുവനന്തപുരത്ത് വിളിച്ചുചോര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍
ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top