കോട്ടക്കലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: രണ്ടത്താണിയില്‍ ബസ്സും ബൈക്കും കൂട്ടയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട്ടില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥിരം അപകടമേഖലയായ ഇവിടെ വേണ്ട മുന്‍കരുതല്‍ എടുക്കാത്തിതില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്.

Share news
error: Content is protected !!
Scroll to Top