പരപ്പനങ്ങാടി: കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വ്വഹിച്ചു. ഈ വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കാണ്.
ബാങ്ക് പ്രസിഡണ്ട് എ.കുട്ടിക്കമ്മു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസി. രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര,ഓഫീസ്ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍അനീസ് ,സെക്രട്ടറി എ.പി.ഹംസ,വിനോദ്.കെ.ടി, ബാബു എം.പി., ഷൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




