കടലുണ്ടിപുഴ സംരക്ഷണത്തിനായി മുളത്തൈകള്‍ നട്ടു

കടലുണ്ടിപുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് തീരങ്ങളില്‍ മുളതൈകള്‍ നട്ടു. താമരക്കുഴി വാര്‍ഡ്തല ശുചിത്വ സമിതിയുടെയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. തീരങ്ങളില്‍ നട്ടതിന് പുറമെ പ്രദേശവാസികള്‍ക്ക് മുളതൈ വിതരണം ചെയ്യുകയും ചെയ്തു. തൈ വിതരണം നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല നിര്‍വഹിച്ചു.

Share news
error: Content is protected !!
Scroll to Top