Section

malabari-logo-mobile

പൊന്നാനി അഴിമുഖത്ത് ജങ്കാര്‍ നിയന്ത്രണം വിട്ട് കടിലിലേക്കൊഴുകി

HIGHLIGHTS : യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി. തിരൂര്‍: പടിഞ്ഞാറെക്കരയില്‍ നിന്നും പൊന്നാനിയിലേക്ക് യാത്രക്കാരും വാഹനങ്ങളും കയറ്റി പോവുകയായിരുന്ന ജങ്...

യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി.

vlcsnap-2014-07-24-10h56m36s74തിരൂര്‍: പടിഞ്ഞാറെക്കരയില്‍ നിന്നും പൊന്നാനിയിലേക്ക് യാത്രക്കാരും വാഹനങ്ങളും കയറ്റി പോവുകയായിരുന്ന ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്കൊഴുകുന്നു. യാത്രക്കാരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നു രാവിലെ 7.30 ഓടെയാണ് പടിഞ്ഞാറെക്കരയില്‍ നിന്നും നിരവധിയാത്രക്കാരെയും വാഹനങ്ങളുമായി ജങ്കാര്‍ പുറപ്പെട്ടത്. പടിഞ്ഞാറെക്കര ഹാര്‍ബറില്‍ നിന്നും അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജങ്കാറിന്റെ എഞ്ചിന്റെ പ്രൊപ്പല്ലര്‍ ചളിയില്‍ പൂണ്ടുപോവുയതോടെ നിയന്ത്രണം വിടുകയായിരുന്നു. ഇതുമനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ ബോട്ടുകളിലും ചെറുവള്ളങ്ങളിലുമെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

കടലിലേക്കൊഴുകിയ ജങ്കാര്‍ നിയന്ത്രണ വിധേയമാക്കി. അതെസമയം ജങ്കാറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാഎന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

ഭാരതപ്പുഴയും തിരൂര്‍പുഴയും ഒരുമിച്ച് കടലില്‍ ചേരുന്ന ഭാഗമാണ് പൊന്നാനി അഴിമുഖം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!