ദിലീപും മഞ്ജുവാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി

Dileep-Manjuകൊച്ചി : ചലച്ചിത്രതാരങ്ങളായ ദിലീപും, മഞ്ജുവാര്യരും രണ്ടാമതും കുടുംബകോടതിയില്‍ ഹാജരായി വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഇന്ന് 11 മണിയോടെ കുടുംബകോടതി പരിഗണിക്കും.

ദിലീപും മഞ്ജുവാര്യരും കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കുടുംബകോടതി ആഗസ്റ്റ് 16 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചെത്തി ഇന്ന് വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. സംയുക്ത ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ജുവിനെതരെ ദിലീപ് നല്‍കിയ പരാതികള്‍ പിന്‍വലിക്കും. മകളുടെ ഇഷ്ടപ്രകാരം ആരുടെ കൂടെ വേണമെങ്കിലും ജീവിക്കാമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. അതേസമയം ദിലീപില്‍ നിന്നും ജീവനാംശം വേണ്ട എന്നും മഞ്ജു ഹര്‍ജിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മഞ്ജുവാര്യര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top