തെലുങ്കാനയില്‍ സ്‌കൂള്‍ ബസ് ട്രെയിനിലിടിച്ച് 20 കുട്ടികള്‍ മരിച്ചു

school-childrenഹൈദരാബാദ് : തെലുങ്കാനയിലെ മേദക്കില്‍ സ്‌കൂള്‍ ബസ് തീവിണ്ടിയിലിടിച്ച് നിരവധി കുട്ടികള്‍ മരിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവറുള്‍പ്പെടെ 20 കുട്ടികള്‍ മരിച്ചു. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. നിരവധികുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബസില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആളില്ലാ ലെവല്‍ ക്രോസില്‍ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്.

മേധക് ജില്ലയിലെ കക്കാടിയ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മാസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചു കടക്കുന്നതിനിടയിലെത്തിയ നന്ദേട് സെക്കന്തരബാദ് ട്രെയിന്‍ സ്‌കൂള്‍ ബസിനെ ഇടിച്ച് തെറിപ്പിച്ചത്. ട്രെയിന്‍ വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ഇതവഗണിച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അനേ്വഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top