കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്ത് പിടിയില്‍

Ganjaകുറ്റിപ്പുറം: കഞ്ചാവുമായി മൂന്നുപോരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കുറ്റിപ്പുറം എസ്‌ഐയും സംഘവും മാര്‍ക്കറ്റില്‍ നിന്ന്‌ ലക്ഷകണക്കിന് രൂപയുള്ള കഞ്ചാവാണ് പിടികൂടിയത്.

കുറ്റിപ്പുറം സ്വദേശികളടക്കം മൂന്നു പേരെ ഇതിനകം പോലിസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറത്തും പരിസരത്തുമുള്ള കോളോജുകള്‍, സ്‌കൂളുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. പോലിസിന് വ്യക്തമായി സൂചന കിട്ടിയിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് ഇപ്പോഴാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

Share news
error: Content is protected !!
Scroll to Top