കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

commonwealthഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയില്‍ വര്‍ണ്ണാഭമായ തുടക്കം. കോമണ്‍വെല്‍ത്ത് ദീപശിഖക്കുള്ളിലെ സ്വന്തം സന്ദേശം വായിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിയാണ് ഗെയിംസ് ഔദേ്യാഗികമായി ഉദ്ഘാടനം ചെയ്തത്.

ഇടമുറിയാത്ത സംഗീതവും, നൃത്തവും സമന്വയിപ്പിച്ചായിരുന്നു രണ്ടായിരം കലാകാരന്‍മാര്‍ സെല്‍റ്റിക് പാര്‍ക്കിനെ ആഘോഷരാവാക്കി മാറ്റിയത്. സ്‌കോട്ട്‌ലെന്റിന്റെ ചരിത്രം പറയുന്ന നൃത്തരൂപവുമായാണ് ചടങ്ങ് ആരംഭിച്ചത്.

ഇന്ത്യയായിരുന്നു സെല്‍റ്റിക് പാര്‍ക്കിനെ അഭിവാദ്യം ചെയ്‌തെത്തിയ ആദ്യസംഘം. വിജയ്കുമാറിന് പിന്നാലെ 215 അംഗസംഘം മൈതാനം വലംവെച്ചു.

Share news
error: Content is protected !!
Scroll to Top