Section

malabari-logo-mobile

പൊന്നാനിയില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ വെട്ടേറ്റു

HIGHLIGHTS : സിപിഐഎം വെളിയങ്കോട്‌ തണ്ണിത്തുറ ബ്രാഞ്ച്‌സക്രട്ടറി തെക്കുംതുറ ഷാജഹാനെ(38) ഒരു സംഘം ഗുരതരമായി വെട്ടി പരിക്കേല്‍പ്പിച്ചു ബൈക്കില്‍ കൂട്ടുകാരനൊത്ത്‌

പൊന്നാനി: സിപിഐഎം വെളിയങ്കോട്‌ തണ്ണിത്തുറ ബ്രാഞ്ച്‌സക്രട്ടറി തെക്കുംതുറ ഷാജഹാനെ(38) ഒരു സംഘം ഗുരതരമായി വെട്ടി പരിക്കേല്‍പ്പിച്ചു ബൈക്കില്‍ കൂട്ടുകാരനൊത്ത്‌ സഞ്ചരിക്കുമ്പോള്‍ പിന്തുടര്‍ന്ന ബൈക്കുകളിലെത്തിയ സംഘം വെളിയങ്കോട്‌ താവളക്കുളം പഴയകടവിനടുത്ത്‌ വച്ച്‌ ആയൂധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന്റെ നില ഗുരുതരമായി തുടരുകയാണ്‌. സംഭവത്തിന്‌ പിന്നില്‍ എസ്‌ഡിപിഐയാണെന്നാണ്‌ പോലീസിന്റെ നിഗമനം.

ഷാജഹാനും സുഹൃത്ത്‌ ഹനീഫയും പൊന്നാനി കോടതിയില്‍ വക്കീലിനെ കണ്ട്‌ തിരിച്ചുവരുമ്പോള്‍ പുതുപൊന്നാനി ഭാഗത്ത്‌ വെച്ച്‌ ബൈക്കുകളില്‍ ഒരു സംഘം പിന്തുടരുന്നത്‌ ശ്രദ്ധയില്‍ പെട്ടു പുതുപൊന്നാനി പാലം കഴി്‌ഞ്ഞ ഉടന്‍ ഷാജഹാന്‍ ബൈക്ക്‌ പഴയ കടവിലെ ഒരു വീട്ടുവളപ്പിലേക്ക്‌ കയറ്റി. പിന്തുടര്‍ന്നെത്തിയ സംഘം ഹനീഫയെ വിരട്ടിയോടിച്ച്‌ ഷാജഹാനെ വെട്ടുകയായിരുന്നു. ഒച്ച വെച്ച്‌ ഓടിയെത്തിയ വീട്ടുടമസ്ഥനെയും ഇവര്‍ വിരട്ടിയോടിച്ചു. കൈക്കും കഴുത്തിനും തുടയക്കും കാലിനും വെട്ടേറ്റിട്ടുണ്ട്‌. എട്ടോളം വെട്ടെറ്റ ഷാജഹാന്‍ നിലത്തുവീണിട്ടും15 മിനിറ്റൊളം അക്രമികള്‍ സ്ഥലത്ത്‌ ഭീകരനാന്തരീക്ഷം സൃഷ്ടിച്ചു.

sameeksha-malabarinews

സംഘത്തില്‍ 15 പേരുണ്ടായിരുന്നു എന്ന്‌ പോലീസ്‌ പറഞ്ഞു ഇവരെ പിടികൂടന്നതിനുള്ള തീവ്രശ്രമത്തിലാണ്‌ പോലീസെന്ന്‌ പൊന്നാനി സിഐ മനോജ്‌ കബീര്‍ പറഞ്ഞു.
ഇതിനിടെ വൈകീട്ട്‌ തണ്ണിത്തുറ സുനാമി കോളനിയിലെ എസ്‌ഡിപിഐ പ്രവര്‍ത്തകനായ ഷംസുദ്ധീന്റെ വീട്‌ ഒരു സംഘം ആക്രമിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ സ്ഥലത്താ കനത്ത പോലീസ്‌ സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്‌. തിരൂര്‍ ഡിവൈഎസ്‌പി അസൈനാര്‍ സ്ഥലം സന്ദര്‍ശിച്ചു. വെളിയങ്കോട്ടും പാലപ്പെട്ടിയിലും 10 ദിവസത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!