മദ്യലഹരിയില്‍ പൊട്ടിയ ടയറുമായി തീപ്പൊരി പാറിച്ച് കാറോട്ടം; യുവാക്കള്‍ പിടിയില്‍

പൊന്നാനി: പൊട്ടിയ ടയറുമായി റോഡിലൂടെ തീ പൊരി പാറിച്ച് കാറോടിച്ച യുവാക്കള്‍ പിടിയിലായി. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ എട്ടുകിലോമീറ്ററോളം പോലീസിനെ വട്ടം കറക്കി. ഇതിനുശേഷമാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. പൊന്നാനി പള്ളപ്രം സ്വദേശി നടുവില വളപ്പില്‍ അമല്‍ ബഷീര്‍(18), അയിലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണ്‍(18) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ കാര്‍ ചമ്രവട്ടം ജങ്ഷനിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ കാറിന്റെ ടയര്‍ പൊട്ടി. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പൊട്ടിയ ടയറാണെന്ന് നോക്കാതെ യുവാക്കള്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. പെലീസെത്തിയെങ്കിലും ഇവര്‍ വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് എട്ടു കിലോമീറ്റര്‍ കഴിഞ്ഞ് പനമ്പാടുവെച്ചാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ പിടികൂടിയത്.

യുവാക്കള്‍ ലഹരിയിലായിരുന്നെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top