Section

malabari-logo-mobile

പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട്; എല്ലാ മതവിശ്വാസികള്‍ക്കും ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ;മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: 'എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വിസിക്കാത്തവര്‍ക്കും താമസിക്കാനുളള രാജ്യമാണ് ഇന്ത്യ അങ്ങനെയുളള ഒരു രാജ്യത്താണ് ഇങ്ങനെയൊ...

തിരുവനന്തപുരം: ‘എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വിസിക്കാത്തവര്‍ക്കും താമസിക്കാനുളള രാജ്യമാണ് ഇന്ത്യ അങ്ങനെയുളള ഒരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ‘ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സംഘടിപ്പിച്ച സംയുക്തല സത്യാഗ്രഹ പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, നടി കെ പി എസി ലളിത, മറ്റു മതനേതാക്കള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

sameeksha-malabarinews

പൗരത്വനിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ് ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!