തിരുവനന്തപുരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ദില്ലി ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് നടപടിയില്‍പ്രതിഷേധിച്ച് കേരളത്തിലും വ്യാപക പ്രതിഷേധം. രാത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്, പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സും, എംഎസ്എഫുമടക്കം നിരവധി വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ പ്രതിഷേധവുമായി നിരത്തിലറങ്ങി.
കോഴിക്കോട്ട് ഡിവൈഎഫ്‌ഐയും, യൂത്ത കോണ്‍ഗ്രസും തീവണ്ടി തടഞ്ഞു. യൂത്ത് ലീഗ് ബില്ലിനെതിരെ ഡേ ആന്റ് നൈറ്റ് മാര്‍ച്ച് നടത്തുകയാണ്. മലപ്പുറം പൂക്കോട്ടൂരില്‍ നിന്നും കോഴിക്കോട്ടേക്കാണ് മാര്‍ച്ച്. ഇന്ന് എസ്എഫ്‌ഐയുടെ ലോങ്മാര്‍ച്ചും ഇന്ന് നഗരത്തില്‍ നടക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച് നടക്കാനും സാധ്യതയുണ്ട്. കെഎസ് യുവും മാര്‍ച്ച് നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി തന്നെ ഡിവൈഎഫ് ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
എസ്എഫ്‌ഐയും, കെഎസ്‌യുവും അര്‍ദ്ധരാത്രിയില്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തി.
ആലുവയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു
.ഇന്ന് ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
ഇന്ന് കൂടുതല്‍ സമരങ്ങള്‍ക്ക് കേരളം വേദിയാകുമെന്നാണ് സൂചന. ദില്ലിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.




