പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ 3 തൊഴിലാളികളെ കാണാനില്ല

പൊന്നാനി : പൊന്നാനി ഹാര്‍ബറില്‍ നിന്നും അഞ്ചു ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് കടലില്‍ പോയ മൂന്ന് തൊഴിലാളികളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് പരാതി.
പൊന്നാനി സ്വദേശി സിദ്ധീഖ് എന്നയാളുടെ ബോട്ടില്‍ പുറംകടലില്‍ പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. മൂന്ന് ദിവസമായി ഇവരെ കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. സിദീഖ്, സുല്‍ഫീക്കര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാളും ബോട്ടിലുണ്ടെന്ന് പറയുന്നു.
പൊന്നാനിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണടക്കം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇവരുടെ കയ്യില്‍ സാറ്റ്‌ലൈറ്റ് ഫോണിലെന്നാണ് പ്രാഥമിക വിവരം.

കോസ്റ്റ് ഗാര്‍ഡും തീരദേശ പോലീസും ഇന്നലെ മുതല്‍ തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top