Section

malabari-logo-mobile

ജാതി വിവേചനം: തമിഴ്‌നാട്ടില്‍ മൂവായിരത്തോളം ദളിതര്‍ ഇസ്ലാംമതം സ്വീകരിക്കുന്നു

HIGHLIGHTS : കോയമ്പത്തൂര്‍ : മേട്ടുപ്പാളത്തിനടുത്ത് നടൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന 17 പേര്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ...

കോയമ്പത്തൂര്‍ : മേട്ടുപ്പാളത്തിനടുത്ത് നടൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന 17 പേര്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് മൂവായിരത്തോളം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
തമിഴ് പുലികള്‍ കക്ഷിയില്‍പെട്ടവരാണ് ദളിതര്‍ക്കെതിരായ അവഗണയില്‍ പ്രതിഷേധിച്ച് മതംമാറ്റത്തിനൊരുങ്ങുന്നത്. മേട്ടുപ്പാളയത്ത് വെച്ച് നടന്ന സംഘടനയുടെ സംസ്ഥാനസമ്മേളനത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

നടൂരില്‍ ഡിസംബര്‍ രണ്ടിനാണ് ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന്റെ ചുറ്റുമുള്ള വലിയ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചത്. ജാതിവിവേചനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മതില്‍ ശിവസുബ്രഹ്മണ്യം നിര്‍മ്മിച്ചതെന്ന് തമിഴ് പുലികള്‍ കക്ഷി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഈ സംഘടനയുടെ ആവിശ്യം. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ കേസ് അട്ടിമറിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇത്രയും പേരുടെ മരണത്തിനുത്തരവാദിയായിട്ടും ശിവസുബ്രഹമണ്യത്തിന് ജാമ്യം ലഭിച്ചു. അതേ സമയം ഇതിനെതിരെ സമരംചെയ്ത തമിഴ് പുലി കക്ഷിയംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുക്കയും ചെയ്തു.

sameeksha-malabarinews

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ഈ സംഘടന ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. ആദ്യപടിയായി ജനുവരി 5ന് നൂറ് പേര്‍ മേട്ടുപാളയത്ത് ഇസ്ലാം മതം സ്വീകരിക്കും എന്ന് സംഘനടയുടെ ജനറല്‍ സക്രട്ടറി എം. ഇലവേനില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!