പത്ര ഏജന്റുമാരുടെ കുടുംബ സംഗമം പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി:ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ തിരൂരങ്ങാടി എരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ര ഏജന്റുമാരുടെ ആറാമത് കുടുംബ സംഗമം ചിറമംഗലം എ എം യു പി സ്‌കൂളില്‍ വെച്ച് നടത്തി. ചടങ്ങ് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സമകാലിക സമൂഹത്തില്‍ ഒന്നിച്ച് ഇരിക്കാനും പരസ്പരം അറിയാനുമുള്ള അപൂര്‍വ്വ ഇടങ്ങളാണ് കുടുംബസംഗമങ്ങളെന്നും മനുഷ്യരുടെ പൗരാവകാശങ്ങളെല്ലാം റദ്ദ് ചെയ്യുന്ന ഒരു കാലത്ത് ജീവിക്കുന്നവരാകാനുള്ള നിയോഗമാണ് രാജ്യത്തെ ഭാവി തലമുറയെ കാത്തിരിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി അധ്യക്ഷനായി. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് മുഖ്യാഥിതിയായിരുന്നു പങ്കെടുത്തു. ദേവന്‍ ആലുങ്ങല്‍ , പി കെ ബാലന്‍ മാസ്റ്റര്‍ , എം വി മുഹമ്മദലി, അഷ്‌റഫ് ശിഫ , കെ ബീരാന്‍കുട്ടി കുന്നുമ്മല്‍ ജാഫര്‍ ഒ സി ഹനീഫ ഖാലിദ് തിരൂരങ്ങാടി , ശിഹാബ് ചെമ്പന്‍ വേങ്ങര പ്രസംഗിച്ചു

പ്രതിനിധി സമ്മേളനം എന്‍ പി എ എ സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു . അപ്പുക്കുട്ടന്‍ അരിയല്ലൂര്‍ അധ്യക്ഷനായി. എന്‍ പി എ എ ജില്ലാ സെക്രട്ടറി സി പി അബ്ദുല്‍ വഹാബ് വിഷയാവതരണം നടത്തി. വിജയന്‍ കോഹിനൂര്‍, ജാഫര്‍ കൊലാക്കല്‍, ലത്തീഫ് വള്ളിക്കുന്ന് സംസാരിച്ചു

. എജന്റുമാരുടെയും കുടുംബത്തിന്റെയും കലാ, കായിക മത്സരങ്ങളും നടന്നു. എന്‍ പി എ എ തിരൂരങ്ങാടി ഏരിയ കമ്മിറ്റി ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി അഭയം പാലിയേറ്റീവ് ക്ലിനിക്കിന് നല്‍കുന്ന സെമിഫോളര്‍കോട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ അഭയം സെക്രട്ടറി കെ ബീരാന്‍കുട്ടിക്ക് കൈമാറി.

Share news
error: Content is protected !!
Scroll to Top