രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബൈ:  ക്രിസ്തുമസ് ദിനത്തില്‍ ദുബൈയിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളി വിദ്യര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ശരത് കുമാര്‍, രോഹിത് കുമാര്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചയുണ്ടായ അപകട്ത്തില്‍ മരിച്ചത്.

ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഇരുവരും, ഇപ്പോള്‍ ശരത് അമേരിക്കയിലും രോഹിത് ഇംഗ്‌ളണ്ടിലും ഉപരിപഠനത്തിലായിരുന്നു. . അവധിയായതിനാല്‍ ഇരുവരും ദുബൈയില്‍ കാണാന്‍ തീരുമാനിച്ച് എത്തിയതായിരുന്നു.

കൂടിക്കാഴ്ചക്ക് ശേഷം രോഹിത്തിനെ വീട്ടിലാക്കാന്‍ ശരത്ത് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •